Skip to main content

അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ & അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒഴിവ്

മലപ്പുറം ജില്ലയിലെ വിവിധ കോടതികളിലേക്ക് അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ & അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികകളില്‍ പാനല്‍ തയ്യാറാക്കുന്നതിനായി അര്‍ഹരായ അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയവും 60 വയസ്സില്‍ താഴെ പ്രായവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, അഭിഭാഷക പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ്, കൈകാര്യം ചെയ്ത കേസുകളുടെ വിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 17-ന് വൈകീട്ട് അഞ്ചിനകം ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റുമായോ ബാര്‍ അസോസിയേഷനുകളുമായോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0483 2739584.

date