Skip to main content

ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടി 

 

സംസ്ഥാന നിയമസഭയും പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷനും സംയുക്തമായി നടത്തുന്ന ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടി ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റ് ഹാളില്‍ ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സിജു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീത സദാശിവന്‍ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബാബുജി തര്യന്‍, വാര്‍ഡ് മെമ്പര്‍മാരായ മിനി ജോണ്‍, സി.കെ.പൊന്നമ്മ, മനോജ് ബി നായര്‍, എം. സരസ്വതി, പി.എ ഭാസ്‌കരന്‍, ശ്രീകുമാരി ശ്രീകല റജി എന്നിവര്‍ പങ്കെടുത്തു.  

                     (പിഎന്‍പി 83/18)  

date