Skip to main content

കര്‍ഷക കടാശ്വാസ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്റെ കാര്യാലയത്തില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമനത്തിന് സമാന തസ്തികയില്‍ ജോലിയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. വകുപ്പുതലവന്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സെക്രട്ടറി, കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍, അഗ്രികള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് കോമ്പൗണ്ട്, വെണ്‍പാലവട്ടം, ആനയറ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഒക്ടോബര്‍ 10 നകം ലഭിക്കണം. ഫോണ്‍ : 0471 - 2743783.

പി.എന്‍.എക്‌സ്.4220/17

date