വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്
സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ് നടത്തുന്നു. നാല് മാസമാണ് കോഴ്‌സിന്റെ കാലാവധി. ഐടുഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എന്‍ജിനീയറിംഗ്, ഐടിഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആകെ 30 സീറ്റുകളാണുള്ളത്. 25000 രൂപയും ജിഎസ്ടിയുമാണ് കോഴ്‌സ് ഫീസ്. അപേക്ഷാഫോറം 200 രൂപയുടെ മണിയോര്‍ഡറോ പോസ്റ്റല്‍ ഓര്‍ഡറോ മുഖേന ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കും. അപേക്ഷ ഫെബ്രുവരി അഞ്ചിന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0468 2319740, 9400048964.
(പിഎന്‍പി 87/18)
- Log in to post comments