Post Category
മകരവിളക്ക് മഹോത്സവം : ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി
ശബരിമല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള ചാര്‍ജ് ഓഫീസര്‍മാര്‍ക്കായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. ജില്ലാ കളക്ടര്‍ പി.ബി നൂഹ് പരിശീലനം ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറേക്കര കോളനി, അട്ടത്തോട് റോഡ്, അട്ടത്തോട് കോളനി, ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല എന്നീ ഏഴ് വ്യൂപോയിന്റുകളിലായി 45 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ശിവപ്രസാദ്, ഐഎല്‍ഡിഎം അസിസ്റ്റന്റ് പ്രൊഫസര്‍ എം.അമല്‍രാജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ഈ മാസം 12ന് പ്രസ്തുത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
(പിഎന്‍പി 88/18)
date
- Log in to post comments