Skip to main content

തിരുവല്ല ബൈപാസ് ഉന്നതതല സംഘം സന്ദര്‍ശിച്ചു

 

നിര്‍മ്മാണം പുനരാരംഭിക്കുന്ന തിരുവല്ല ബൈപ്പാസ് കെ എസ് ടി പി ഉന്നതതലസംഘം സന്ദര്‍ശിച്ചു. മാത്യു ടി. തോമസ് എം എല്‍ എ യോടൊപ്പം കെ എസ് ടി പി ചീഫ് എന്‍ജിനീയര്‍  ഡാര്‍ലിന്‍ സി. ഡിക്രൂസ്, ചീഫ് എക്‌സിക്യുട്ടീവ് കണ്‍സല്‍ട്ടന്റ് എം.കെ വര്‍ഗീസ്,  എക്‌സിക്യുട്ടിവ്  എന്‍ജിനീയര്‍ സി.രാകേഷ്, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. എം സി റോഡ് രാമഞ്ചിറ ഭാഗത്തു നിന്ന് കാടു വെട്ടിതെളിച്ച് അതിര്‍ത്തി നിര്‍ണയിച്ച് റോഡ് നിരപ്പാക്കുന്ന  പ്രവര്‍ത്തികള്‍ തുടങ്ങി. ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞാല്‍ പണികള്‍ ദ്രുതഗതിയില്‍ നടത്തുവാന്‍ കരാറുകാര്‍ക്ക് കെ എസ് ടി പി ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.                                                     (പിഎന്‍പി 89/18)

date