Skip to main content

ശക്തമായ കാറ്റ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്: ജില്ലാ കലക്ടര്‍

 

തീരപ്രദേശത്ത്  ഓഗസ്റ്റ് 8 വരെ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ്. മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും മത്സ്യബന്ധനത്തിന് പ്രതികൂലമാകും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാം. ജാഗ്രതനിര്‍ദ്ദേശങ്ങള്‍ മത്സ്യത്തൊഴിലാളികളും ജില്ലയിലെ തീരദേശവാസികളും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
 

 

date