ഓണാഘോഷം 2026 ആകര്‍ഷകമായ ആഘോഷ പരിപാടികള്‍ നടത്തും: ജില്ലാ കലക്ടര്‍
ഇത്തവണത്തെ ഓണാഘോഷം താലൂക്ക്-പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി തലങ്ങളിലേക്കും വ്യാപിപ്പിച്ച് ആകര്‍ഷകമാക്കുമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. ചേമ്പറില്‍ ചേര്‍ന്ന പ്രത്യേകയോഗത്തില്‍ വ്യക്തമാക്കി. പരിപാടികളുടെ സംഘാടനത്തിനായി ജില്ലയിലെ മന്ത്രിമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് അധ്യക്ഷ എന്നിവരടങ്ങിയ സബ് കമ്മിറ്റി രൂപീകരിക്കും. ഓഗസ്റ്റ് 24 മുതല്‍ 30 വരെയാണ് പരിപാടികള്‍.
ഉദ്ഘാടന-സമാപന സമ്മേളനങ്ങള്‍ കൊല്ലം ബീച്ചിലും നഗരത്തിലെ പരിപാടികള്‍ തിരുമുല്ലവാരം, ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവിടങ്ങളിലും നടത്തും. വിനോദസഞ്ചാരകേന്ദ്രമായ സാംബ്രാണികോടിയിലും മണ്‍റോതുരുത്തിലും പരിപാടികളുണ്ടാകും. പ്രാദേശിക കലാകാരന്മാര്‍ക്കും വേദിയൊരുക്കും. പരിപാടികള്‍ നടത്താന്‍ കലാകാരന്മാര്‍ക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.
മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതിനിധി ബി ത്രിദീപ്കുമാര്‍, ഉല്ലാസ് കോവൂര്‍ എം എല്‍ എയുടെ പ്രതിനിധി അരുണ്‍ ഗോവിന്ദ്, രാഷ്ട്രീയകക്ഷി നേതാക്കളായ സൂരജ് രവി, കൈപ്പുഴ വി. റാംമോഹന്‍, എന്‍ ഉണ്ണികൃഷ്ണന്‍, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, ജി ആനന്ദന്‍, എസ് പ്രശാന്ത്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments