Post Category
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
ആഗസ്റ്റ് 8, 9 തീയതികളിൽ കെ-ടെറ്റ് പരീക്ഷ നടത്തുവാൻ നിശ്ചയിച്ചിരുന്ന തിരുവല്ല എം ജി എം എച്ച് എസ്-ൽ വിദ്യാഭ്യാസ മഴക്കെടുതിമൂലം ജില്ലയിലെ പരീക്ഷ തിരുവല്ല നടത്താൻ സാധിക്കാത്തതിനാൽ പ്രസ്തുത പരീക്ഷാകേന്ദ്രം ലഭിച്ച പരീക്ഷാർത്ഥികൾ തിരുവല്ല എസ് സി എസ് എച്ച് എസ് (37045) പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതണം. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ കിടങ്ങറ ഗവ. എച്ച് എസ് എസ്-ൽ മഴക്കെടുതിമൂലം പരീക്ഷ നടത്താൻ സാധിക്കാത്തതിനാൽ പകരം ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് എച്ച് എസ് എസ് (35006) എന്ന പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ എഴുതണം. പരീക്ഷാർത്ഥികൾ നിലവിൽ ലഭ്യമായ ഹാൾടിക്കറ്റ് ഉപയോഗിച്ച് തന്നെ പുതിയ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകേണം.
പി.എൻ.എക്‌സ്. 3002/2026
date
- Log in to post comments