ലഹരി വിരുദ്ധ പ്രചാരണ പരിപാടി
കൊച്ചി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, എക്‌സൈസ് വകുപ്പും സംയുക്തമായി ലഹരി വിരുദ്ധ പ്രചാരണ പരിപാടി ജില്ലയിലെ വിവിധ കോളേജുകളുടെ സഹകരണത്തോടെ ജനുവരി 26-ാം തിയതി വൈകിട്ട് 6 മണിക്ക് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്നു.
Dance against Drugs' എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കോളേജിന് പരമാവധി 8 മുതല്‍ 10 മിനിട്ട് വരെ ദൈര്‍ഘ്യമുള്ള പരിപാടി അവതരിപ്പിക്കുവുന്നതാണ്. പരിപാടിയുടെ അവതരണത്തിനായി പരമാവധി 10 മുതല്‍ 15 വരെ കലാകാരന്‍മാരുടെ പങ്കാളിത്തം ഉണ്ടാകണം. പ്രതിഫലമായി 5000 രൂപ ഡിറ്റിപിസിയില്‍ നിന്നും നല്‍കുന്നതിനു പുറമേ ഏറ്റവും മികച്ച അവതരണത്തിന് ഒന്നാം സമ്മാനമായി 10000 രൂപ ക്യാഷ് അവാര്‍ഡും, രണ്ടാം സമ്മാനമായി 7500 രൂപയും മൂന്നാം സമ്മാനമായി 5000 രൂപയും നല്‍കുന്നതാണ്. പരമാവധി 15 കോളേജുകളെയാണ് ഉള്‍പ്പെടുത്തുക. താത്പര്യമുള്ള കോളേജുകളില്‍ നിന്നുള്ള ടീം പ്രിന്‍സിപ്പിലിന്റെ സാക്ഷ്യപത്രത്തോടൊപ്പം, ദൃശ്യാവിഷ്‌ക്കാരത്തിന്റെ ആശയവും വിശദാംശങ്ങളും ജനുവരി 18-ാം തിയതിക്ക് മുന്‍പായി സെക്രട്ടറി, ഡിറ്റിപിസി എറണാകുളം, പാര്‍ക്ക് അവന്യൂ രാജേന്ദ്ര മൈതാനത്തിനെതിര്‍വശം, എറണാകുളം 11 എന്ന വിലാസത്തില്‍ തപാലിലോ/ഇമെയിലിലോ നേരിട്ടോ ലഭിക്കണം. ഫോണ്‍ 9847332200, 0484 2367334. info@dtpcernakulam.com.
- Log in to post comments