Skip to main content

സോയില്‍ സര്‍വെ ഓഫീസര്‍ ഒഴിവ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്ത സോയില്‍ സര്‍വേ ഓഫീസറുടെ താത്കാലിക ഒഴിവുണ്ട്. 2017 ജനുവരി ഒന്നിന് 41 വയസ് കവിയരുത്.  (നിയമാനുസൃത വയസിളവ് ലഭിക്കും).  39,000-83,000 രൂപയാണ് ശമ്പളം.  ബി.എസ്.സി-അഗ്രികള്‍ച്ചറല്‍/തത്തുല്യമാണ് യോഗ്യത.  സോയില്‍ സര്‍വെയില്‍ ജോലി ചെയ്ത പ്രവൃത്തി പരിചയം അഭിലഷണിയം.  

യോഗ്യതയും, പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 12 നകം പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം.  നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി നല്‍കണം.   

പി.എന്‍.എക്‌സ്.5221/17

date