ഏകദിന ബോധവല്ക്കരണ ശില്പശാല നടത്തി
കൊച്ചി: അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്കായി എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കി വരുന്ന വിവിധ സ്വയംതൊഴില്‍ പദ്ധതികളായ കെസ്‌റു, മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് ജോബ് ക്ലബുകള്‍, ശരണ്യ, കൈവല്യ എന്നിവയെ സംബന്ധിച്ചും ബാങ്കുകളില്‍ നിന്നും ലഭ്യമാകുന്ന മറ്റു ലോണുകളെക്കുറിച്ചും ബോധവല്ക്കരിക്കുവാന്‍ തൃക്കാക്കര മുനിസിപ്പാലിറ്റിയുടേയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന ബോധവല്ക്കരണ ശില്പശാല തൃക്കാക്കര മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷീല ചാരു ഉദ്ഘാടനം നിര്‍വഹിച്ചു. എംപ്ലോയ്‌മെന്റ്് ഓഫീസര്‍ (ഇ.എം.ഐ) ബിന്ദു. കെ.എസ്. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.റ്റി. എല്‍ദോ (വൈസ്‌ചെയര്‍മാന്‍, തൃക്കാക്കര മുനിസിപ്പാലിറ്റി), മേരി കുര്യന്‍ (ചെയര്‍പേഴ്‌സണ്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി), ഷബ്‌ന മെഹര്‍ അലി (ചെയര്‍പേഴ്‌സണ്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി), ജിജോ ചിങ്ങംതറ (ചെയര്‍മാന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി), സീന റഹ്മാന്‍ (ചെയര്‍പേഴ്‌സണ്‍, കലാകായിക സ്റ്റാന്റിംിഗ് കമ്മറ്റി), രഞ്ജിനി ഉണ്ണി (വാര്‍ഡ് കൗണ്‍സിലര്‍) എന്നിവര്‍ സന്നിഹിതരായ ചടങ്ങില്‍ എംപ്ലോയ്‌മെന്റ്് ഓഫീസര്‍ (എസ്.ഇ) വി.എസ്. ബീന സ്വാഗതം ആശംസിക്കുകയും, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (എസ്റ്റാബ്ലിഷ്‌മെന്റ്) അരുണ്‍കുമാര്‍. വി. കൃതഞജത രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് റിട്ട. എംപ്ലോയ്‌മെന്റ് ഓഫീസര്‍. എം.ഐ. പ്രകാശന്‍ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതികളെ സംബന്ധിച്ച് വിശദീകരിച്ചു.
- Log in to post comments