Skip to main content

കടൽ സുരക്ഷാ സ്ക്വാഡുകളെ നിയമിക്കുന്നു

 
ആലപ്പുഴ ജില്ലയിലെ ഫിഷിംഗ് ഹാർബറുകൾ കേന്ദ്രീകരിച്ച് 10 കടൽ സുരക്ഷാ സ്ക്വാഡുകളെ  നിയമിക്കുന്നതിനായി കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുളള മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൻ എല്ലാ സമയത്തും രക്ഷാ പ്രവർത്തനത്തിന് സന്നദ്ധനായിരിക്കണം, ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർ, ആലപ്പുഴ ജില്ലയിലെ താമസക്കാർ, കടൽ സുരക്ഷ സ്ക്വാഡ്, ലൈഫ് ഗാർഡ് ആയി ജോലി ചെയ്തിട്ടുളളവർ, 2018 ലെ പ്രളയ രക്ഷാപ്രവർത്തനങ്ങൾ പങ്കെടുത്തിട്ടുളളവർ, ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉളളവർ, അത്യാധുനിക കടൽ രക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുളള പ്രാവീണ്യം ഉളളവർ എന്നിവർക്ക് മുൻഗണന. 20 വയസ്സിനും 60 വയസ്സിനും മധ്യേ പ്രായമുളളവർ ആയിരിക്കണം.
അപേക്ഷകൾക്ക് അതത് മത്സ്യഭവൻ ഓഫീസകളുമായോ, തോട്ടപ്പളളി ഫിഷറീസ് സ്റ്റേഷനുമായോ, ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായോ ബന്ധപ്പെടുക. ഫോൺ: 0477-2251103.  അവസാന തീയതി ആഗസ്റ്റ് 11.

date