Skip to main content

കമ്മ്യൂണിറ്റി വുമെൻ ഫെസിലിറ്റേറ്റർ നിയമനം 

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് കമ്മ്യൂണിറ്റി വുമെൻ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് 17000/-രൂപ പ്രതിമാസ ഓണറേറിയത്തിൽ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വിമെൻ സ്റ്റഡീസ്/ ജെൻഡർ സ്റ്റഡീസ്/ സോഷ്യൽ വർക്ക്/ സൈക്കോളജി/ സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഒന്നിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.  ജനകീയാസൂത്രണ പ്രവർത്തനത്തിലും മറ്റ് സാമൂഹ്യസേവന മേഖലയിലുമുള്ള പ്രവൃത്തി പരിചയം അഭികാമ്യം.  അവസാന തീയതി- ആഗസ്റ്റ് 14 വൈകുന്നേരം അഞ്ച് മണി.  ഫോൺ : 0477 2266206.

date