റീജിയണല്‍ ഏർളി ഇൻറ്റർവെൻഷൻ സെന്‍റര്‍റിൽ (ആർഇഐസി) പോഷകാഹാര ക്ലിനിക്കിന് തുടക്കം; ലോക മുലയൂട്ടൽ വാരം ആചരിച്ചു
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശിശുരോഗ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഏർളി ഇന്റർവെൻഷൻ സെന്റർ (ആർഇഐസി) ആന്‍ഡ് ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ പോഷകാഹാര ക്ലിനിക്കിന്റെ ഉദ്ഘാടനവും ലോക മുലയൂട്ടൽ വാരാചരണവും സംഘടിപ്പിച്ചു. ശിശുരോഗ വിഭാഗം മേധാവി ഡോ. സിറിൽ റോസാരിയോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശുപത്രി ആർ.എം.ഒ. ഡോ. ജംഷിദ് പി. ഉദ്ഘാടനം ചെയ്തു. റീജിയണല്‍ ഏർളി ഇൻറ്റർവെൻഷൻ സെന്‍റര്‍റിന്‍റെ നോഡൽ ഓഫീസറും ശിശുരോഗ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസരറും ആയ ഡോ. അനു മേരി പീറ്റർ, ഡോ. ജോസ് ഒ.,ഡോ. സജ്ജാദ് കെ. (ഡെപ്യൂട്ടി സൂപ്രണ്ട്), ഡോ. അൻഷ എ. എസ്. (സെക്രട്ടറി, ആലപ്പുഴ അക്കാദമി ഓഫ് പീഡിയാട്രിക്സ്), ആർഇഐസി മാനേജർ ലിനി ഗ്രിഗറി, ഡോ. ശ്രീലക്ഷ്മി സി പി എന്നിവർ ആശംസകൾ അർപ്പിച്ചു.സംസാരിച്ചു.ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി മാതാപിതാക്കൾക്കായി ബോധവൽക്കരണ പരിപാടികളും പോഷകാഹാര കൗൺസിലിംഗും, ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു.
- Log in to post comments