Post Category
ധനസഹായ പദ്ധതി
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി അതിദുര്‍ബലരായി പരിഗണിക്കുന്ന അരുന്ധതിയാര്‍, ചക്കിലിയന്‍, വേടന്‍, നായാടി, കളളാടി വിഭാഗക്കാര്‍ക്കായി നടപ്പാക്കുന്ന സ്വയംതൊഴില്‍ ധനസഹായ പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. പ്രായപരിധി 18-60. അപേക്ഷിക്കുന്നതിനുളള വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. അപേക്ഷാ ഫോം ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് അതാത് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 20. ഫോണ്‍: 0468 2322712.
date
- Log in to post comments