Post Category
സ്‌കോള്‍ കേരള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രവേശന തീയതി ദീര്‍ഘിപ്പിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ -കേരള മുഖാന്തിരം തിരഞ്ഞെടുക്കപ്പെട്ട സര്‍ ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് 12-ാം ബാച്ചിന്റെ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഓഗസ്റ്റ് 31 വരെയും 60 രൂപ പിഴയോടുകൂടി സെപ്തംബര്‍ 11 വരെയും അടയ്ക്കാം. ഒമ്പത്, 10, 11 ബാച്ചുകളില്‍ പ്രവേശനം നേടിയിട്ടുള്ള പരീക്ഷാ ഫീസ് ഒടുക്കിയിട്ടില്ലാത്തതും പഠനം പൂര്‍ത്തിയാക്കാത്തതുമായ വിദ്യാര്‍ഥികള്‍ക്കും 12-ാം ബാച്ചില്‍ പുനഃപ്രവേശനം നേടാം. പുനഃപ്രവേശന ഫീസ് 500 രൂപ. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് ഒടുക്കി www.scolekerala.org ല്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0471 2342950, 2342271, 2342369.
date
- Log in to post comments