*ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ് : അഭിമുഖം ഓഗസ്റ്റ് 10-ന്*
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐ ചെറുവത്തൂർ (കാസർഗോഡ്), ഗവ. ഐ.ടി.ഐ കുറുവട്ടൂർ (കോഴിക്കോട്), ഗവ. ഐ.ടി.ഐ കേരളാധീശ്വരപുരം (മലപ്പുറം), ഗവ. ഐ.ടി.ഐ മംഗലം (പാലക്കാട്), ഗവ. ഐ.ടി.ഐ എരുമപ്പെട്ടി (തൃശ്ശൂർ) എന്നീ സ്ഥാപനങ്ങളിലെ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പ്ലംബർ) തസ്തികയിലെ ഓരോ ഒഴിവുകളിലേക്ക് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താത്കാലികമായി നിയമിക്കുന്നു.
ഓഗസ്റ്റ് പത്തിന് രാവിലെ 11:00-ന് കോഴിക്കോട്എലത്തൂർ ഗവ. ഐ.ടി.ഐയിലാണ് (എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം) അഭിമുഖം. കേരള സർക്കാർ അംഗീകൃത മെക്കാനിക്കൽ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിലുള്ള മൂന്ന് വർഷത്തെ ഡിപ്ലോമയാണ് കുറഞ്ഞ യോഗ്യത. മണിക്കൂർ അടിസ്ഥാനത്തിലായിരിക്കും വേതനം. പി.എസ്.സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ആളുകളെ നിയമിക്കുന്നത് വരെയായിരിക്കും ഈ താത്കാലിക നിയമനം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ- 0495-2371451, 0495-2461898.
- Log in to post comments