Skip to main content

ദേശീയപാത വികസനം ചാത്തന്നൂരില്‍ വെള്ളക്കെട്ട് പരിഹാരിക്കാന്‍ നടപടി: ജില്ലാ കലക്ടര്‍

ദേശീയപാത നിര്‍മ്മാണവുമായിബന്ധപ്പെട്ട് ചാത്തന്നൂര്‍മേഖലയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഓടനിര്‍മ്മാണം വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. വിവിധ പ്രവര്‍ത്തികള്‍ വിലയിരുത്താന്‍ ബി.ബി. ഗോപകുമാര്‍ എം.എല്‍എയുടെ സാന്നിധ്യത്തില്‍ ചേമ്പറില്‍ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കവേ ഉദ്യോഗസ്ഥ ഏകോപനം കൃത്യതയോടെയാകണമെന്ന് നിര്‍ദേശിച്ചു.
കല്ലുവാതുക്കല്‍ മേഖലയില്‍ അമൃതസ്‌കൂളിന് സമീപം സ്വകാര്യവ്യക്തിയുടെ ഭൂമിയുടെഅതിരിലൂടെ മഴവെള്ളംഒഴുകിപോകാന്‍ ജലവാഹകകുഴലുകള്‍ സ്ഥാപിക്കും. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മംഗല്യ ഓഡിറ്റോറിയത്തിന് അടുത്തായി ഓടനിര്‍മ്മാണഅനുമതിക്കുള്ള പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കും. ചിറക്കര കരങ്കോട് ഐഒസി പമ്പിനുസമീപം ഓടനിര്‍മ്മിക്കുന്നതിനും ദേശീയപാത അതോറിറ്റിയുടെ അനുമതി തേടും.
ചാത്തന്നൂരില്‍ ആറിടങ്ങളില്‍ ഭൂഗര്‍ഭകേബിളുകള്‍ സ്ഥാപിക്കുന്നപ്രവര്‍ത്തി പൂര്‍ത്തിയാക്കും. ദേശീയപാതയില്‍ ഇത്തിക്കരപള്ളി മുതല്‍ പാലംവരെയുള്ള മേഖലയിലെ കുഴികള്‍ ഉടന്‍ നികത്താന്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി. മൂഴിക്കുളംപ്രദേശത്തെ വെള്ളക്കെട്ട്പരിഹരിക്കാന്‍ ഓടയുടെ സ്ഥാനം മാറ്റും; ചുറ്റുമതില്‍ നിര്‍മ്മിക്കാനും നടപടിയുണ്ടാകും.  
ചാത്തന്നൂര്‍ ശീമാട്ടി ജംഗ്ഷനില്‍ ഓട്ടോസ്റ്റാന്‍ഡിലേക്ക് വെള്ളംകയറുന്നത് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനമൊരുക്കും. ചാത്തന്നൂര്‍ സ്പിനിംഗ്മില്ലിനടുത്ത് സര്‍വീസ് റോഡിലെ ബാരിക്കേഡ് താത്കാലികമായി മാറ്റും. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി ദേശീയപാത അതോറിറ്റി പൊളിച്ച ചാത്തന്നൂരിലെ വിവിധ പഞ്ചായത്ത് റോഡുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനും തീരുമാനിച്ചു. ദേശീയപാത, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 

 

date