Skip to main content

ഹിരോഷിമ-നാഗസാക്കി ദിനാചരണം  സംഘടിപ്പിച്ചു

 ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഹിരോഷിമ- നാഗസാക്കി ദിനാചരണം നടത്തി. ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  ഉദ്ഘാടനം ചെയ്തു. ശാസ്ത്രവും  കണ്ടുപിടിത്തങ്ങളും എല്ലാം സാമൂഹ്യ ന•യ്ക്കായി ഉപയോഗിക്കണം എന്ന് പറഞ്ഞു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി  ഡി.ഷൈന്‍ദേവ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീബാ ആന്റണി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിര്‍വാഹക സമിതി അംഗങ്ങളായ കറവൂര്‍ എല്‍  വര്‍ഗ്ഗീസ്, ആര്‍. മനോജ്, സ്‌കൂള്‍ പ്രിന്‍സിപല്‍ ക്രിസ്റ്റഫര്‍, ഹെഡ് മാസ്റ്റര്‍ ബെര്‍ണാഡ്, കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date