Post Category
മൈ ഭാരത് കേന്ദ്ര: ആസൂത്രണയോഗം ചേര്‍ന്നു
മൈ ഭാരത് കേന്ദ്ര ജില്ലാ ഓഫീസിന്റെ ഏകോപനത്തോടെ നടത്തുന്ന വിവിധ പരിപാടികളുടെ ആസൂത്രണത്തിന് യോഗം ചേര്‍ന്നു. യുവാക്കള്‍ക്ക് പ്രായോഗിക തൊഴില്‍പരിശീലനംനല്‍കുന്ന എക്‌സ്പീരിയന്‍ഷ്യല്‍ ലേണിംഗ് പ്രോഗ്രാം, വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് സ്‌കോളര്‍ഷിപ്, ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതികപരിശീലനംനല്‍കുന്ന സെമികണ്ടക്ടര്‍ ട്രെയിനിംഗ്, പി എം ഇന്റേണ്‍ഷിപ് തുടങ്ങിയപദ്ധതികളില്‍ യുവജന-വിദ്യാര്‍ത്ഥി പങ്കാളിത്തം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നു അറിയിച്ചു. എ.ഡി.എം, എന്‍ എസ് എസ്, എന്‍ സി സി പ്രോഗ്രാം ഓഫീസര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments