Skip to main content

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കര്‍ഷകതൊഴിലാളിക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കള്‍ക്ക്   വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷകളില്‍ 75, കൂടുതലും പോയിന്റ് നേടിയവരായിരിക്കണം.   എസ്.സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്  70 പോയിന്റ് മതിയാകും. പ്ലസ്ടു/വി.എച്ച്.എസ്.സി പരീക്ഷകളില്‍ 85 ശതമാനം മാര്‍ക്കില്‍ കുറയാതെ പരീക്ഷവിജയിച്ചവരായിരിക്കണം. എസ്.സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്   80 ശതമാനം മാര്‍ക്ക് മതിയാകും. അപേക്ഷാ ഫോം www.agriworkersfund.org  ല്‍ ലഭ്യമാണ്.  ഫോണ്‍: 0474-2766843, 2950183, 9746822396, 7025491386.
 
 

date