Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മനയില്‍കുളങ്ങര സര്‍ക്കാര്‍  വനിത ഐ.ടി.ഐ യില്‍ ഡ്രസ്‌മേക്കിംഗ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍   താത്കാലിക നിയമനം.   ഇ.ഡബ്ല്യൂ.എസ് വിഭാഗക്കാര്‍ക്കാണ് അവസരം.  യോഗ്യത:  ഫാഷന്‍ ആന്റ് അപ്പാരല്‍ ടെക്‌നോളജിയില്‍ യൂ.ജി.സി അംഗീകൃത യൂണിവേഴ്സ്സിറ്റിയില്‍ നിന്നുള്ള ബി.വോക്/ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡ്രസ്സ്‌മേക്കിംഗ്/ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്‌നോളജി/കോസ്റ്റ്യൂം ഡിസൈനിംഗിലുളള ഡിപ്ലോമയും (കുറഞ്ഞത് 2 വര്‍ഷം)   ബന്ധപ്പെട്ടമേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിംഗ് ട്രേഡിലുള്ള എന്‍.ടി.സി/എന്‍.എ.സി യും ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
യോഗ്യതതെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍  സഹിതം ഓഗസ്റ്റ് 14ന് രാവിലെ 11ന് ഹാജരാകണം. ഫോണ്‍:   0474-2793714.
 

 

date