Skip to main content

ഐ.ടി.ഐയിൽ ഇൻസ്ട്രക്ടർ ഒഴിവ്

ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയിലെ ടിപിഇഎസ് (ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം) ട്രേഡിൽ നിലവിലുള്ള ഒരു ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ നിന്നും നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 13ന് രാവിലെ 10.30 ന് ഐടിഐയിൽ നടക്കും. അഭിമുഖത്തിന് ഹാജരാകുന്നവർ അസൽ സർട്ടിഫിക്കറ്റുകളോടൊപ്പം പകർപ്പുകൾ കൂടി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0479 2953150, 0479 2452210.

date