Skip to main content

ലോക മുലയൂട്ടൽ വരാചരണം ജില്ലാ തല ഉദ്ഘാടനം നടത്തി

ലോക മുലയൂട്ടൽ വാരാചരണം മലപ്പുറം ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. വനിത ആർട് ആൻഡ് സയൻസ് കോളെജിൽ നടന്നു. അമ്മയുടെ പാൽ കുഞ്ഞിന് സമ്പൂർണ പോഷകാഹാരവും രോഗപ്രതിരോധശേഷിയും നൽകുന്നതോടൊപ്പം അമ്മയുടെ ആരോഗ്യവും സംരക്ഷിക്കുന്നുവെന്ന് ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പമീലി എൻ.എൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

 

ചടങ്ങിൽ ഡോ. മുഹമ്മദ് ജസീർ അധ്യക്ഷനായി. മുലയൂട്ടൽ ജീവിതത്തിന്റെ സുസ്ഥിരമായ തുടക്കത്തിന് എന്നതാണ് ഈ വർഷത്തെ സന്ദേശം . ജനിച്ച ആദ്യ മണിക്കൂറിനുള്ളിൽ മുലയൂട്ടൽ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം, ആദ്യ ആറുമാസം കുഞ്ഞിന് അമ്മയുടെ പാൽ മാത്രം നൽകേണ്ടതിന്റെ ആവശ്യകത, ഫോർമുല പാൽ അനാവശ്യമായി ഉപയോഗിക്കുന്നതിന്റെ ദോഷഫലങ്ങൾ, രണ്ടുവയസ്സ് വരെയും അതിനപ്പുറവും അനുബന്ധ ആഹാരത്തോടൊപ്പം മുലയൂട്ടൽ തുടരേണ്ടതിന്റെ ഗുണങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസ് നൽകി. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ അജിത്ത് കുമാർ ഡി,എൻ.എച്ച്.എം.ഐ.ഇ.സി കൺസൾട്ടന്റ് ദിവ്യ ഇ.ആർ, എൻഎസ്എസ് കോർഡിനേറ്റർ റംല ബീഗം എന്നിവർ പങ്കെടുത്തു.

 

date