Skip to main content

കോഴ്സുകളിൽ സീറ്റൊഴിവ്

സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സെന്ററിൽ 2026-27 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻഫുഡ് ആൻഡ് ബിവറേജ് സർവീസ് കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് സ്റ്റൈപന്റോടുകൂടി സൗജന്യമായി പഠിക്കാം. അടിസ്ഥാന യോഗ്യത പ്ലസ് ടു/ തത്തുല്യം/ ഡിഗ്രി. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി/ പ്ലസ്ടു/ ടി.സി എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ടെത്തി അഡ്മിഷൻ നേടണം. അവസാന തീയതി ആഗസ്റ്റ് 14. കൂടുതൽ വിവരങ്ങൾക്ക്: 0471-2728340, 8075319643, 7561882783, 6238455239.

പി.എൻ.എക്‌സ്. 3077/2026

date