Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള വെറ്ററിനറി മരുന്നുകളും അനുബന്ധ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിന്  പശു ഔഷധി വിക്രയ കേന്ദ്രം ആരംഭിക്കുന്നതിന്  അര്‍ഹരായ പി എം കെ എസ് കെ / കോഓപ്പറേറ്റീവ് സൊസൈറ്റികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലൈവ് സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങളും അപേക്ഷാ നടപടിക്രമങ്ങളും https://pashuaushadhi.dahd.gov.in ലും അടുത്തുള്ള ബ്ലോക്ക് ക്ഷീര വികസന ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2520297.

 

 

 

date