Skip to main content

വയത്തൂര്‍ കോളിത്തട്ടിൽ ക്വാറി പ്രവര്‍ത്തനം നിര്‍ത്താന്‍ നോട്ടീസ് 

 

ഇരിട്ടി താലൂക്കിലെ വയത്തൂര്‍ കോളിത്തട്ട് മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്വാറി/ക്രഷര്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ്. ക്വാറി മൂലമുണ്ടാകുന്ന മലിനീകരണവും മറ്റ് അപകടാവസ്ഥയും സംബന്ധിച്ച് പ്രദേശവാസികളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തെ തുടര്‍ന്നാണ് ഇരിട്ടി തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയത്. 

അനധികൃതമായാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ ബോധ്യമായിരുന്നു. ഇതേത്തുടര്‍ന്നാണ് ദുരന്തനിവാരണം മുന്‍നിര്‍ത്തി ക്വാറി പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയത്. ദുരന്തനിവാരണ നിയമത്തിന്റേത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് നോട്ടീസ്. 

ക്വാറി പ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് സ്ഥാപനത്തിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. 

നേരത്തേ, അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഖനനം നടത്തുന്നതായും കരിങ്കല്ല് കടത്തികൊണ്ടുപോകുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ക്വാറിയുടെ വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

date