Post Category
ജീവനം 2.0 ജില്ലാതല ഉദ്ഘാടനം
മൃഗസംരക്ഷണ മേഖലയിലെ കുടുംബശ്രീ അംഗങ്ങൾ, ക്ഷീരകർഷകർ, ലൈവ് സ്റ്റോക്ക് ക്ലസ്റ്റർ അംഗങ്ങൾ എന്നിവരുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും ശാസ്ത്രീയ മൃഗപരിപാലന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ‘ജീവനം 2.0’ പദ്ധതി നടപ്പിലാക്കുന്നത്.
പരിപാടിയോടനുബന്ധിച്ച് ക്ഷീരകർഷകർക്കായി മരുന്ന് വിതരണവും മാസ്റ്റൈറ്റിസ് രോഗപ്രതിരോധ ബോധവൽക്കരണ ക്യാമ്പയിനും സംഘടിപ്പിച്ചു. കൂടാതെ “മഴക്കാല പരിചരണം കന്നുകാലികളിൽ”, “പാലും പാലുൽപ്പന്നങ്ങളും” എന്നീ വിഷയങ്ങളിൽ വെറ്റിനറി, ഡയറി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലന ക്ലാസുകളും നടന്നു.
date
- Log in to post comments