ഹജ്ജ് ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുകയും ആവശ്യമായ രേഖകള്‍ അപ്ലാഡ് ചെയ്യുകയും വേണം. പ്ലസ് ടു/തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ബിരുദവും അതിനു മുകളിലുള്ള യോഗ്യതയും മികച്ച ഐട.ി പരിജ്ഞാനവുമുള്ളവര്‍ക്ക് അഭിമുഖത്തില്‍ 5 അധിക മാര്‍ക്ക് ലഭിക്കും. 25 നും 60 നുമിടയില്‍ പ്രായമുള്ളവരും ഹജ്ജ് നിര്‍വഹിച്ചിട്ടുള്ളവരുമായിരിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹജ്ജ് നിര്‍വഹിച്ചവര്‍ക്ക് മുന്‍ഗണന. ഹജ്ജ് നിര്‍വഹിച്ചതിന്റെ രേഖാമൂലമുള്ള തെളിവ് ഹാജരാക്കണം. ഇംഗ്ലീഷ്/ഉര്‍ദു/ഹിന്ദി ഭാഷകളിലോ ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയിലോ പ്രാവീണ്യമുണ്ടായിരിക്കണം. ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം. ഹജ്ജ് സുവിധ ആപ്പ് പരിജ്ഞാനമുണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ അംഗീകൃത സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഹജ്ജ് കര്‍മ്മങ്ങള്‍, യാത്രാ നടപടിക്രമങ്ങള്‍ തുടങ്ങിയവയില്‍ മതിയായ അറിവും വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാനുള്ള കഴിവും വേണം. ക്രിമിനല്‍ കേസുകള്‍ ഉള്ളവരാകരുത്. ട്രെയിനര്‍മാരെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും അഭിമുഖവും ഉള്‍പ്പെടുന്ന പ്രക്രിയയിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഒരു മണിക്കൂര്‍ ദെര്‍ഘ്യമുള്ള പരീക്ഷയ്ക്ക് 50 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാവും. ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 11 മുതല്‍ ഓഗസ്റ്റ് 23 വരെ നല്കാം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ: ഓഗസ്റ്റ് 30 ന് നടത്തും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നവരുടെ അഭിമുഖം സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെ.
- Log in to post comments