നെഹ്‌റുട്രോഫി വള്ളംകളി: ഫേസ് പെയിന്റിങ് മല്‍സരം 12 ന് രജിസ്‌ട്രേഷന്‍ തുടങ്ങി
ആഗസ്റ്റ് 22 ന് പുന്നമടക്കായലില്‍ നടക്കുന്ന 72ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റി ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫേസ് പെയിന്റിങ് മല്‍സരം ആഗസ്റ്റ് 12 ന് ബുധനാഴ്ച്ച ആലപ്പുഴ ബീച്ചിൽ നടക്കും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് നടക്കുന്ന മത്സരം പ്രമുഖ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ല കളക്ടർ ഷാജി വി നായർ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർപെഴ്സൺ മോളി ജേക്കബ് മുഖ്യാതിഥിയാവും.
മത്സരത്തിൻ്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഒറ്റ കാറ്റഗറിയിലാണ് മല്‍സരം. രണ്ട് അംഗങ്ങളുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. ആലപ്പുഴയും നെഹ്‌റുട്രോഫി വള്ളംകളിയും തീമിലുള്ള ഫേസ് പെയിന്റിങ് ആണ് തയ്യാറാക്കേണ്ടത്. ഒരു സ്ഥാപനത്തില്‍ നിന്ന് എത്ര ടീമുകള്‍ക്കും പങ്കെടുക്കും. ഫേസ് പെയിന്റിങ്ങിന് ആവശ്യമായ പെയിന്റ്, ബ്രഷ്, മറ്റുപകരണങ്ങള്‍ എന്നിവ മല്‍സരാര്‍ഥികള്‍ കൊണ്ടുവരണം. വിജയിക്ക് എരമല്ലൂര്‍ പുന്നയ്ക്കല്‍ ജ്വല്ലറി നല്‍കുന്ന സ്വര്‍ണ്ണനാണയം സമ്മാനമായി ലഭിക്കും. മല്‍സരാര്‍ഥികള്‍ക്ക് 9074594578 എന്ന വാട്‌സാപ്പ് നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2251349.
- Log in to post comments