Skip to main content

സ്പോട്ട് അഡ്മിഷൻ 13 ലേക്ക് മാറ്റി

സർക്കാർ നിയന്ത്രണത്തിലുള്ള ഐ എച്ച് ആർ ഡിയുടെ കോളേജ് ഓഫ് എൻജിനിയറിങ് മൂന്നാറിൽ ഒന്നാം വർഷ ബി.ടെക് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നടത്താനിരുന്ന സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 13 ലേക്ക് മാറ്റി. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ്ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്മെക്കാനിക്കൽ എൻജിനിയറിങ് എന്നീ കോഴ്സുകളിലാണ് ഒഴിവുകൾ. KEAM പരീക്ഷ എഴുതാത്ത വിദ്യാർഥികൾക്കും യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം കോളേജിൽ നേരിട്ട് ഹാജരാകണം. ഡിപ്ലോമ യോഗ്യതയുള്ള വിദ്യാർഥികൾക്ക് മേൽപ്പറഞ്ഞ ബ്രാഞ്ചുകളിലെ രണ്ടാം വർഷ ബി.ടെക് ഒഴിവുകളിലേക്ക് ലാറ്ററൽ എൻട്രി സ്‌കീം പ്രകാരം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9447570122, 9447578465, www.cemunnar.ac.in.

പി.എൻ.എക്‌സ്. 3130/2026

date