Post Category
കെപ്കോ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന: ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്കോ) ഉല്പാദിപ്പിക്കുന്ന കെപ്കോ ചിക്കന്‍, മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള്‍ എന്നിവ വില്‍പന നടത്തുന്നതിന് ഏജന്‍സികളാകാന്‍ അപേക്ഷിക്കാം. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍പ്പെട്ടവര്‍ക്കാണ് അവസരം. വ്യക്തികള്‍/ സ്ഥാപന ഉടമകള്‍ സ്വന്തം വിവരങ്ങളും, ഏജന്‍സി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലം എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, പേട്ട, തിരുവനന്തപുരം - 695024 വിലാസത്തിലോ, kepcopoultry@gmail.com മുഖേനയോ ലഭ്യമാക്കണം. ഫോണ്‍: 9809159559.
date
- Log in to post comments