മത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകൾക്കുള്ള പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ (സാഫ്) മുഖേന 2026-27 സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെഎൽജി) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് പേരടങ്ങുന്ന മത്സ്യത്തൊഴിലാളി വനിതകളുടെ ഗ്രൂപ്പുകൾ ആയിരിക്കണം. ഓരോ അംഗത്തിനും 10,000 രൂപ വീതം ഗ്രൂപ്പിന് 50,000 രൂപ റിവോൾവിംഗ് ഫണ്ടായി പലിശരഹിത വായ്പ അനുവദിക്കും. രണ്ടാം ഘട്ടം മുതൽ ഒരംഗത്തിന് 20,000 രൂപ വീതം ഗ്രൂപ്പിന് 1,00,000 രൂപ അനുവദിക്കും. അപേക്ഷകർ ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ (എഫ്എഫ്ആർ) അംഗത്വമുള്ളവരായിരിക്കണം. തീരദേശ ജില്ലകളിൽ മത്സ്യ അനുബന്ധ തൊഴിൽ ചെയ്യുന്നവരായിരിക്കണം. പ്രായപരിധിയില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24. അപേക്ഷാഫോം www.safkerala.org വെബ്സൈറ്റിലും, ജില്ലാ ഫിഷറീസ് ഓഫീസിലും, മത്സ്യഭവനുകളിലും ലഭ്യമാണ്. ഫോൺ: 9496208766, 8891910160.
- Log in to post comments