Post Category
കനറാ ബാങ്ക് സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ കോഴ്സുകൾ
തൃശ്ശൂർ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന വിവിധ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മൊബൈൽ ഫോൺ റിപ്പെയർ & സർവീസ് (30 ദിവസം), ആർട്ടിഫിഷ്യൽ ജുവലറി മേക്കിങ് (14 ദിവസം), ഫാസ്റ്റ് ഫുഡ് നിർമ്മാണം (12 ദിവസം), ടൂ വീലർ മെക്കാനിക് (30 ദിവസം) എന്നീ കോഴ്സുകളിലേക്കാണ് പരിശീലനം നൽകുന്നത്. 18-നും 49-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒരാൾക്ക് ഒരു കോഴ്സിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ നടക്കുന്ന പരിശീലനത്തിന് ഭക്ഷണം, താമസം എന്നിവ തികച്ചും സൗജന്യമായിരിക്കും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി.ഇ.ടി അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ 9447196324, 04872694412, 8943696813.
date
- Log in to post comments