Post Category
കെൽട്രോണിൽ എഐ ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്‌സുകൾക്ക് 20% ഫീസ് ഇളവ്: പ്രവേശനം ആരംഭിച്ചു
കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിൽ വിവിധ എഐ ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പിജി ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്‌മെന്റഡ് റിയാലിറ്റി / വെർച്വൽ റിയാലിറ്റി / മിക്സഡ് റിയാലിറ്റി, ഡാറ്റാ സയൻസ് ആൻഡ് എഐ, ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, പൈത്തൺ ഫുൾ സ്റ്റാക്ക് വിത്ത് എഐ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ആവശ്യാനുസരണം ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളുമായി കോട്ടയം കെൽട്രോൺ സെന്ററിൽ നേരിട്ടെത്തണം. [https://forms.gle/LPNgabsFQscD27dUA](https://forms.gle/LPNgabsFQscD27dUA) എന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാം. ഫോൺ- 6282841772, 8590118698.
date
- Log in to post comments