Post Category
അഭിഭാഷക ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടവരും 2024 ജൂലൈ ഒന്നിനും 2026 ജൂലൈ 31-നും ഇടയിൽ കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തിനകത്ത് പ്രാക്ടീസ് ചെയ്യുന്ന നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 12,000 രൂപ വീതം പരമാവധി മൂന്ന് വർഷത്തേക്ക് ഗ്രാൻഡ് ലഭിക്കും. www.bcdd.kerala.gov.in (അഥവാ www.bwin.kerala.gov.in) എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി ഓഗസ്റ്റ് 31-നകം അപേക്ഷകൾ സമർപ്പിക്കണം. ഫോൺ- 0492-2222335 . ഇമെയിൽ- bcddpkd@gmail.com.
date
- Log in to post comments