Post Category
കെൽട്രോൺ നോളജ് സെന്ററിൽ വിവിധ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു
കെൽട്രോണിന്റെ തൃശ്ശൂർ നോളജ് സെന്ററിൽ സർക്കാരും നോർക്ക അറ്റസ്റ്റേഷനും അംഗീകരിച്ച വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ & നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജി, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഐ.ഒ.ടി & എംബഡഡ് സിസ്റ്റം, പൈത്തൺ, പിജിഡിസിഎ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേർഡ് പ്രൊസസ്സിംഗ് & ഡാറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ, കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് & ഡാറ്റ എൻട്രി തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് പ്രവേശനം. ഓഗസ്റ്റ് 22 വരെ അപേക്ഷകൾ സമർപ്പിക്കാം. ഫോൺ- 0487 2429000, 8590605266. വിലാസം- 'കെൽട്രോൺ നോളജ് സെന്റർ, ഫസ്റ്റ് ഫ്ലോർ, ബിഎസ്എൻഎൽ ബിൽഡിംഗ്, പോസ്റ്റ് ഓഫീസ് റോഡ്, തൃശ്ശൂർ - 680001'.
date
- Log in to post comments