Skip to main content

ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്: അപേക്ഷകൾ ഓഗസ്റ്റ് 17 വരെ

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ ആരംഭിക്കുന്ന 'ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്' പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന കോഴ്‌സിന്റെ കാലാവധി ഒരു വർഷമാണ്. കോഴ്‌സിൽ ചേരുന്നവർക്ക് സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ ലഭ്യമാകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17. ഫോൺ- 0471 2570471, 9846033009.

 

date