Skip to main content

*ഓണക്കാലത്ത് വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാൻ നടപടി*

ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയക്കയറ്റം, പൂഴത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ജില്ലാ കളക്ടർ പ്രത്യേക സ്കാഡ് രൂപീകരിച്ചു. പൊതുവിതരണ വകുപ്പിനൊപ്പം ലീഗൽ മെട്രോളജി, പൊലീസ്, റവന്യൂ, ഭക്ഷ്യ സുരക്ഷ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ടതാണ് സ്ക്വാഡ്. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ജില്ലയിലെ പൊതുവിപണിയിൽ പ്രവ‍ർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തും. വിലവിവരപ്പട്ടിക പൊതുജനങ്ങൾ കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഹോട്ടലുകൾ അനധികൃതമായി പാചക വാതക സിലിണ്ടറുകൾ സൂക്ഷിച്ചാൽ അവ പിടിച്ചെടുക്കുമെന്നും കുറ്റക്കാർക്കെതിരെ കർഷന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date