Post Category
*പി.എം.എ.ഐ ഗുണഭോക്തൃ സംഗമം*
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഒൻപത് ഗ്രാമപഞ്ചായത്തുകളിലെയും പി.എം.എ.വൈ (ഗ്രാമീൺ) ഗുണഭോക്തൃ സംഗമം ഓഗസ്റ്റ് 11, 14 തീയ്യതികളിൽ രാവിലെ 10 മുതൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ നടത്തുന്നു. കോട്ടത്തറ, മുട്ടിൽ, വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകൾക്ക് ഓഗസ്റ്റ് 11നും മൂപ്പൈനാട്, തരിയോട്, മേപ്പാടി, പടിഞ്ഞാറത്തറ പഞ്ചായത്തുകൾക്ക് ഓഗസ്റ്റ് 14നുമാണ് സംഗമം, ഗുണഭോക്താക്കൾ രേഖകൾ സഹിതം എത്തിച്ചേരണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments