Post Category
അഭിഭാഷക ധനസഹായ പദ്ധതി: അപേക്ഷ ക്ഷണിച്ചു
നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരും 2024 ജൂലൈ ഒന്നിനും 2026 ജൂലൈ 31 നുമിടയില്‍ കേരള ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്തിനകത്ത് പ്രാക്ടീസ് ചെയ്യുന്നവരുമായ നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ വീതം പരമാവധി മൂന്ന് വര്‍ഷത്തേക്ക് ഗ്രാന്റ് ആയി ലഭിക്കും. താത്പര്യമുള്ളവര്‍ www.bcdd.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ഓഗസ്റ്റ് 31 നകം അപേക്ഷിക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍-0491 2525345.
date
- Log in to post comments