Post Category
റീടെന്‍ഡര്‍ ക്ഷണിച്ചു
മലപ്പുറം ജില്ലാ ലേബര്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഒരു വര്‍ഷ കാലയളവിലേക്ക് പ്രതിമാസം പരമാവധി 40,000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഇല്ലാതെ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും റീടെന്‍ഡര്‍ ക്ഷണിച്ചു. അഞ്ചു വര്‍ഷത്തിലധികം പഴക്കമില്ലാത്തതും 1400 ന് മുകളില്‍ സി.സി.യുള്ളതും ഏഴ് സീറ്റിങ് കപാസിറ്റിയുള്ളതുമായ വാഹനങ്ങളാണ് വേണ്ടത്. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 20 നകം ലഭ്യമാക്കണം. വിശദവിവരങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 0483- 2734814.
date
- Log in to post comments