Post Category
കോഡൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 'മോണിംഗ് ലാബ്' ഉദ്ഘാടനം നാളെ (ചൊവ്വ)
കോഡൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ രാവിലെ ഏഴു മുതൽ പ്രവർത്തിക്കുന്ന 'മോണിംഗ് മെഡിക്കൽ ലാബ്' പ്രവർത്തനസജ്ജമാകുന്നു. ലാബിന്റെ ഉദ്ഘാടനം നാളെ (ചൊവ്വ) രാവിലെ 10 ന് വ്യവസായ- ഐ.ടി. വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിർവ്വഹിക്കും. കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. വി. ഷാജി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കോഡൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നുമായി 55 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് കെട്ടിടവും മോർണിംഗ് ലാബും. വിവിധ ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
date
- Log in to post comments