Skip to main content

മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി ഒരു വീടിന് പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ധനസഹായം അനുവദിക്കുന്നത്.  മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് ഐഡന്റിഫിക്കേഷന്‍ നമ്പറുള്ള മറൈന്‍, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും അപേക്ഷിക്കാം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലൈഫ് പദ്ധതി വഴിയോ മറ്റ് സര്‍ക്കാര്‍ പദ്ധതികള്‍ വഴിയോ ഭവന പുനരുദ്ധാരണത്തിനോ പുനര്‍നിര്‍മ്മാണത്തിനോ ആനുകൂല്യം ലഭിച്ചവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. കൂടാതെ, വീടിന് കുറഞ്ഞത് എട്ട് വര്‍ഷത്തെ പഴക്കമുണ്ടായിരിക്കണം.  ഉടമസ്ഥാവകാശ രേഖകളും അനുബന്ധ സാക്ഷ്യപത്രങ്ങളും സഹിതം ഓഗസ്റ്റ് 31-ന് വൈകുന്നേരം അഞ്ചിനകം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ അപേക്ഷിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കുമായി പൊന്നാനി, പുറത്തൂര്‍, വെട്ടം, താനൂര്‍, പരപ്പനങ്ങാടി മത്സ്യഭവനുകളിലോ 0494-2666428 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.

date