Post Category
മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു
ഒ.ബി.സി. വിഭാഗത്തിലെ പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കായുള്ള ധനസഹായ പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിലവില്‍ സ്വന്തം തൊഴിലിടങ്ങളില്‍ മണ്‍പാത്ര നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് 50,000 രൂപ വരെ രണ്ടു ഗഡുക്കളിലായി പദ്ധതിയിലൂടെ സാമ്പത്തിക സഹായം അനുവദിക്കും. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകരുടെ പ്രായപരിധി 60 വയസ്സാണ്. മുന്‍ വര്‍ഷങ്ങളില്‍ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചിട്ടുള്ള തൊഴിലാളികള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. താത്പര്യമുള്ളവര്‍ www.bcdd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ഓഗസ്റ്റ് 31-നകം അപേക്ഷിക്കണം. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0492 2222335.
date
- Log in to post comments