Skip to main content

തീറ്റപ്പുല്‍കൃഷി വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലെ വിവിധ ഘടകങ്ങളിലേക്ക് അര്‍ഹരായ വ്യക്തികളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 20 സെന്ററിന് മുകളിലുള്ള സങ്കര നേപ്പിയര്‍ പുല്‍കൃഷി, ജലസേചനത്തിനുള്ള ധനസഹായം, യന്ത്രവല്‍ക്കരണം, തരിശുഭൂമിയിലെ വ്യാവസായിക അടിസ്ഥാനത്തിലുള്ള പുല്‍കൃഷി എന്നിവയാണ് പ്രധാന പദ്ധതികള്‍. ംww.ksheerasree.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്തുള്ള ക്ഷീരവികസന യൂണിറ്റുമായോ ക്ഷീരസഹകരണ സംഘവുമായോ ബന്ധപ്പെടണം.

date