Post Category
പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് ടൂള്‍കിറ്റ് ഗ്രാന്റ്: അപേക്ഷ ക്ഷണിച്ചു
ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല തൊഴിലാളികള്‍ക്ക് പണിയായുധങ്ങള്‍ വാങ്ങുന്നതിനായി 20,000 രൂപ ധനസഹായം നല്കുന്ന പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയാത്ത, 60 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് www.bwin.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി ഓഗസ്റ്റ് 31 നകം അപേക്ഷിക്കണം. മുന്‍വര്‍ഷങ്ങളില്‍ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍-0492-2222335.
date
- Log in to post comments