Skip to main content

അറിയിപ്പുകൾ

അതിഥി അധ്യാപക ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജിലെ ഫിലോസഫി വിഭാഗത്തിൽ 2026-27 അധ്യയന വർഷം ഫിലോസഫി വിഷയത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത ബിരുദാനന്തര ബിരുദം. പി എച്ച് ഡി / നെറ്റ്  ഉള്ളവർക്ക് മുൻഗണന. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിതയോഗ്യതയുള്ളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്‌ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) 21 ന് (വെള്ളി) രാവിലെ 10 മണിക്ക് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ് വിശദവിവരങ്ങൾക്ക് www.maharaja oc.in. സന്ദർശിക്കുക

നെറ്റ് പരിശീലനം

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. യുടെ സെൻ്റർ ഫോർ അഡ്വാൻസ്‌ഡ്‌ ടെക്നോളജീസ് ആന്റ് സ്കിൽസിൽ 2026 ആഗസ്റ്റ് മാസം ആരംഭിക്കുന്ന യുജിസി-നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 0471 -2550612 (0), എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ടെൻഡർ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ  എറണാകുളം ഡിവിഷന് കീഴിലുള്ള എറണാകുളം, കോതമംഗലം റവന്യൂ ടവറുകളിൽ റെട്രോഫിറ്റിംഗ് പ്രവൃത്തികളുടെ ഭാഗമായി ഇലക്ട്രിക്കൽ, സിവിൽ മെയിന്റനൻസ് ജോലികൾക്കായി ഇ-ടെൻഡർ ക്ഷണിച്ചു. കേരള പി ഡബ്ബു ഡി , സെൻട്രൽ പി ഡബ്ബു ഡി അല്ലെങ്കിൽ മറ്റ് സർക്കാർ വകുപ്പുകളിൽ ബി ക്ലാസോ അതിനു മുകളിലോ രജിസ്ട്രേഷനുള്ള കരാറുകാർക്ക് ആഗസ്റ്റ്  20 വൈകുന്നേരം 5:00 മണി വരെ ടെൻഡറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

date