Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കെപ്‌കോ ചിക്കൻ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്നതിന് ഏജൻസികൾ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിലവിൽ രണ്ട് കിലോമീറ്റർ പരിധിയിൽ കെപ്കോ ചിക്കൻ ഏജൻസികൾ ഇല്ലാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്. 

താൽപ്പര്യമുള്ള വ്യക്തികളോ സ്ഥാപന ഉടമകളോ സ്വന്തം വിശദാംശങ്ങളും ഏജൻസി തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം എന്നിവ ഉൾപ്പെടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ മാനേജിംഗ് ഡയറക്‌ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, പേട്ട തിരുവനന്തപുരം-695024 എന്ന വിലാസത്തിലോ kepcopoultry@gmail.com എന്ന ഇ-മെയിലിലോ അയ‌യ്ക്കേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക്: 9809159559

date